കാർമുകിൽ വർണൻ
എന്നാലും എന്റെ കൃഷ്ണാ എല്ലാവരും തന്നെ നീലത്തിൽ മുക്കി കളഞ്ഞല്ലോ അല്ല കുറ്റം പറയാൻ പറ്റില്ല ഈ നാട് ഒരിക്കലും കറുപ്പിനെ സ്നേഹിച്ചിട്ടില്ല. പണ്ട് ആരൊക്കെയോ ചേർന്ന് നിർമ്മിച്ച ജാതി പട്ടികയിൽ കറുപ്പന്റെ സ്ഥാനം താഴെ ആയിരുന്നു, അതങ്ങനെ തലമുറ കൈമാറി കൈമാറി ഇപ്പോഴും നിലനിൽക്കുന്നു.
കറുത്തവന് എന്നും ഒരു ജാതിയെ കൽപിച്ചിട്ടുള്ളു. എങ്ങാനും സ്വന്തം കുഞ്ഞ് കറുതത്തായാല്ലോ പിന്നെ അങ്ങോട്ട് വെളുപ്പിക്കാനുള്ള ശ്രമങ്ങൾ അല്ലേ. ഇത്ര അധികം സൗന്ദര്യ വർദ്ധന വസ്തുകൾ എങ്ങനാ വിപണിയിൽ എത്തിയത് കറുപ്പൻ വെള്ളുക്കാൻ നോക്കുന്നോണ്ട് അല്ലെ. ഇൗ ഭൂപരകൃതിയും ഇവിടുത്തെ ഭക്ഷണവും മനസ്സിലാകാതെ എന്ത് ചെയ്തിട്ട് എന്തിനാ.
ഭാവി തലമുറ എങ്കിലും കറുപ്പിനെ പുച്ഛത്തോടെ കാണലെ കൃഷ്ണാ എന്ന് പ്രാർത്ഥനയെ ഒള്ളു അപ്പോഴേക്കും നീ നീലത്തിൽ നിന്നും കറുപ്പിലെയ്ക് തിരികെ വരുമോ?
Comments
Post a Comment