ഒരിക്കലും സ്വന്തമാവില്ല എന്ന് അറിഞ്ഞിട്ടും നമ്മൾ ആശിക്കാറുണ്ട്. അതിപ്പോ ആശിക്കാൻ പ്രത്യേകിച്ച് കാശ് കൊടുക്കുവോന്നും വേണ്ടല്ലോ. അങ്ങനെ ആശിച്ചത് ഒന്നും ലഭിക്കാതെ ജീവിതം മുന്നോട്ട് തള്ളി നീക്കുവായിരുന്നു രമണൻ. കഷ്ടപ്പെട്ട ഒരു ജോലി വാങ്ങി വലിയ മെച്ചം ഒന്നുമിലെങ്കിലും നാട്ടുക്കാരുടെ ജോലി ഒന്നുമായിലെ!! എന്ന ചോദ്യം കേൾക്കണ്ടല്ലോ! അങ്ങനെയിരിക്കെ എന്നും വൈകിട്ട് ചായ കൂടിക്കാൻ കേറുന്ന കടയിൽ വെച്ച് ഒരു കുട്ടി വന്ന് രമണനോട് പരിചയം പുതുക്കി. രമണൻ പഠിച്ച കോളേജിലെ ജൂനിയർ പെൺകുട്ടി ഒരു ശാലീന സുന്ദരി ചന്ദ്രിക. പിന്നീട് അങ്ങോട്ട് പലയിടത്തും ഇരുവരും അപ്രതീക്ഷിതമായും അല്ലാതെയും കണ്ട്മുട്ടി. ശനിദോഷമുള്ള ചന്ദ്രിക എല്ലാ ശനിയാഴ്ചയും വരുന്ന ശിവ ക്ഷേത്രത്തിൽ വെച്ച് പിന്നീട് ഇരുവരും സ്ഥിരമായി കാണാനും സംസാരിക്കാനും തുടങ്ങി. ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് അഗ്രഹിച്ചിരുന്നപ്പോ കണ്ട്മുട്ടിയത് കൊണ്ടാവാം അതും അലെങ്കിൽ കാരണം ഇല്ലാതെ എന്തോ രമണൻ ചന്ദ്രികയിൽ അക്ഷർഷണനായി. ഇഷ്ടം തുറന്ന് പറഞ്ഞ രമണനെ കുറച്ച് നടത്തിചെങ്കിലും ഇരുവരും നല്ല അത്യുഗ്രൻ പ്രേമത്തിലാണ്. ചെറിയ ചെറിയ പിണക്കങ്ങളും അതു കഴിഞ്ഞ വരുന്ന് ഇണക്കങ്ങളും അതില...
Visualization of random thoughts