അങ്ങനെയിരിക്കെ എന്നും വൈകിട്ട് ചായ കൂടിക്കാൻ കേറുന്ന കടയിൽ വെച്ച് ഒരു കുട്ടി വന്ന് രമണനോട് പരിചയം പുതുക്കി. രമണൻ പഠിച്ച കോളേജിലെ ജൂനിയർ പെൺകുട്ടി ഒരു ശാലീന സുന്ദരി ചന്ദ്രിക. പിന്നീട് അങ്ങോട്ട് പലയിടത്തും ഇരുവരും അപ്രതീക്ഷിതമായും അല്ലാതെയും കണ്ട്മുട്ടി. ശനിദോഷമുള്ള ചന്ദ്രിക എല്ലാ ശനിയാഴ്ചയും വരുന്ന ശിവ ക്ഷേത്രത്തിൽ വെച്ച് പിന്നീട് ഇരുവരും സ്ഥിരമായി കാണാനും സംസാരിക്കാനും തുടങ്ങി. ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് അഗ്രഹിച്ചിരുന്നപ്പോ കണ്ട്മുട്ടിയത് കൊണ്ടാവാം അതും അലെങ്കിൽ കാരണം ഇല്ലാതെ എന്തോ രമണൻ ചന്ദ്രികയിൽ അക്ഷർഷണനായി. ഇഷ്ടം തുറന്ന് പറഞ്ഞ രമണനെ കുറച്ച് നടത്തിചെങ്കിലും ഇരുവരും നല്ല അത്യുഗ്രൻ പ്രേമത്തിലാണ്. ചെറിയ ചെറിയ പിണക്കങ്ങളും അതു കഴിഞ്ഞ വരുന്ന് ഇണക്കങ്ങളും അതിലെറെ സ്നേഹവും.
അങ്ങനെ ജീവിതം ഒരേ ഗതിയിൽ പോകോണ്ട് ഇരുന്നപ്പോഴാണ് രമണന്റെ ഓഫീസിലെ രമണിയക്ക് രമണനോട് എന്തോ ഒരിത് രമണൻ ശ്രദ്ധിച്ച് തുടങ്ങിയത്. രമണി നല്ല കുട്ടിയാണ് തന്റെ രീതിയൊക്കെയായിട്ട് ഒത്തുപോക്കുന്ന കുട്ടി. തന്നെകാളും രണ്ട് വയസ്സ് രമണി മൂത്തതാണ് പക്ഷേ ചന്ദ്രികയെകാൾ അധികം സ്നേഹം രമണി തനിക്ക് നലക്കുന്നുണ്ടെന് രമണന് ഒരു തോന്നൽ. തിങ്കളാഴ്ച വൃതം എടുക്കുന്ന രമണിക്ക് ഒപ്പം രമണൻ എല്ലാ തിങ്കളാഴ്ചയും ശിവ ക്ഷേത്രത്തിൽ പോയി തുടങ്ങി. ചന്ദ്രികയോടുള്ള സ്നേഹം അത്ര പരിശുദ്ധവും സത്യസന്ധവുമാണ് പക്ഷേ രമണി അവൾ വന്നേ പിന്നെ രമണന് ഭാഗ്യക്കാലം തന്നെയായിരുന്നു. ഒരുവൾ സ്നേഹം കൊണ്ടും മറ്റെരുവൾ സന്തോഷം കൊണ്ടും രമണനെ അനന്ദത്തിന്റെ നെറുക്കിൽ എത്തിച്ചു. ഇതിപ്പോ രണ്ട് പേരെയും രമണന് മറക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തി. ചന്ദ്രികയ്ക്ക് രമണിയെയോ രമണിയ്ക്ക് ചന്ദ്രികയെയോ അറിയില്ല ഇരുവരും ജീവന് തുല്യം രമണനെ സ്നേഹിച്ചു കൊണ്ടിരുന്നു. ഇവരിൽ ഒരാളെ
ഒരിക്കലും സ്വന്തമാക്കാനാവില്ല എന്ന് അറിഞ്ഞിട്ടും രമണൻ രണ്ടാളെയും തിരിച്ചും സ്നേഹിച്ചു.
ആഴ്ചയിൽ രണ്ട് ദിവസവും മുടങ്ങാതെ ക്ഷേത്ര ദർശനം നടത്തുന്ന രമണനെ തേടി ചില കല്യാണ ആലോചനകൾ വന്നുതുടങ്ങി അങ്ങനെ രമണൻ തന്റെ ഇഷ്ടം വീട്ടിൽ തുറന്ന് പറയാൻ തീരുമാനിച്ചു. ധൈര്യം സംഭരിച്ച് രമണൻ തനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞു. രമണനെയും ചന്ദ്രികയെയും അമ്പലത്തിൽ വെച്ച് കണ്ട് അമ്മയക്കും ചായ കടയിൽ വെച്ച് കണ്ട അച്ഛനും ചെറിയ ചില സൂചനകൾ ലഭിച്ച അനിയനും ഒരു ഞെട്ടലും ഇല്ലാതെ രമണനെ നോക്കി.
"എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. പേര് രമണി "
ഞെട്ടി തരിച്ചിരുന്ന വീട്ടുകാരുടെ മുമ്പിലൂടെ അവൻ അത്രയും പറഞ്ഞ് എങ്ങോട്ടെയക്കോ പോയി.
അലെങ്കിലും രമണനും ചന്ദ്രികയും ഒന്നിക്കാൻ ജനിച്ചവർ അല്ലല്ലോ. നഷ്ട പ്രണയത്തിന്റെ പേര് തന്നെ ഇതല്ലോ! ഇരുവരിൽ ഒരാളെ മാത്രമേ സ്വന്തമാക്കാനിക്കൂ എന്ന് രമണനും അറിയാമായിരുന്നു. കൂടെ വേണമെന്ന് പലപ്പോഴും രമണന് തോന്നിയതും, തനിക്ക് സന്തോഷവും സംരക്ഷണവും ഒരുപോലെ ലഭിക്കുമെന്നുറപ്പ് ഉള്ളത് കൊണ്ടുമാണ് രമണൻ ഭാര്യ സ്ഥാനത്തെയ്ക്ക് രമണിയെ കൂടെ കൂട്ടാൻ തീരുമാനിച്ചത്.
അങ്ങനെ കല്യാണ ദിവസമിങ്ങ് എത്തി, കുടുംബക്കാരുടെ എത്തിർപ്പും, ഇഷ്ടം തുറന്ന് പറഞ്ഞത്തിന്റെ അടിയും ബഹളവും എത്തിന് ഏറെ അത്മഹത്യാശ്രമം വരെ കഴിഞ്ഞ് എല്ലാം കലങ്ങി തെളിഞ്ഞ ഒരു കല്യാണം . എന്നും പോകാറുള്ള ശിവക്ഷേത്രത്തിൽ വച്ച് തന്നെ രമണൻ താലി ചാർത്തി തുളസിമാല ഇട്ട് രമണൻ ആ കണ്ണുകളിലെയക്ക് നോക്കി. സന്തോഷവും സങ്കടവും പ്രതീക്ഷയും അങ്ങനെ കലങ്ങിയിരുന്നു ചന്ദ്രികയുടെ കണ്ണിൽ. രമണൻ വെഡസ് ചന്ദ്രിക എന്ന സ്റ്റിക്കർ ഒട്ടിച്ച കാറിൽ ഇരുവരും തങ്ങളുടെ ജീവിത യാത്ര ആരംഭിച്ചു.
രണ്ട് വയസ്സ് മൂത്ത മരുമകളെ അംഗികരിക്കുന്ന കാലത്ത് എവിടെയെങ്കിലും ഒരു രമണി രമണന് സ്വന്തം ആവുമായിരിക്കും!!!
ഒരിക്കൽ കൊഴിയുമെന്ന അറിഞ്ഞിട്ടും വീണ്ടും ഇതളുകൾ തളിർക്കാറുണ്ട്. ഒരിക്കലും നടക്കാത്ത ഒരു സ്വപ്നവുമായി നമ്മൾ ഇന്നും ജീവിക്കുന്നിലെ??
ആരും പിന്നീട് രമണിയെ കണ്ടിട്ടുമില്ല അന്വേഷിച്ചിട്ടുമില്ല.
പക്ഷേ രമണനും ചന്ദ്രികയും സന്താഷത്തോടെ ജീവിച്ചു. ആദ്യം ജനിച്ച് കുഞ്ഞിന് രമണൻ മീര എന്ന് പേരിട്ടു. രമണി എന്നിടാൻ ചന്ദ്രിക സമ്മതിച്ചില്ല എന്നതാണ് വാസ്തവം. പേരിന് ഫാഷൻ പോരാ എന്ന്.
ജാതിയും മതവും നിറവും പ്രായവും ഒന്നും ഒരു നിബധന വെയക്കാത്ത ഒരു ജീവിതം മീരയക്ക് ലഭിക്കുമായിരിക്കും എന്ന് പ്രതിക്ഷിക്കാം....
Comments
Post a Comment