2019ലെ ചില സുഖകരമല്ലാത്ത നിമിഷങ്ങൾ താണ്ടിയാണ് ഞാൻ 2020ൽ എത്തുന്നത് അതുകൊണ്ടുതന്നെ എനിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു വർഷമായിരുന്നു ഇത്. പ്രതീക്ഷ തെറ്റിക്കാതെ തന്നെ എന്നെ അടുത്തറിയുവാനും സന്തോഷിപ്പിക്കാനും ഈ വർഷത്തിന് സാധിച്ചു. തുടക്കത്തിൽ നിരവധി പ്ലാനുകൾ ഉള്ള ഒരു വർഷമായിരുന്നു പിന്നീട് നമ്മൾ ഉദ്ദേശിക്കുന്നത് അല്ല നടക്കുന്നത് എന്ന് തെളിയിച്ചു തന്നു. വീട്ടിൽ വെറുതെ ഇരിപ്പ് ഇത്രയും ബോറടിയാണോ എന്ന് തോന്നിയെങ്കിലും സന്തോഷങ്ങൾക്ക് കുറവില്ലായിരുന്നു. ഏറെ ഗുണകരമായി തോന്നിയത് കുടുംബത്തിനൊപ്പം ഇത്രയും അടുപ്പിച്ച് സമയം ചിലവഴിക്കാൻ സാധിച്ചത് ആണ് ഒരുപക്ഷേ നമ്മൾ മറന്നുപോകുന്ന ചില ഉത്തരവാദിത്തങ്ങൾ നമ്മെ ഓർമിപ്പിക്കാൻ ഈ വർഷത്തിന് സാധിച്ചു. കാലം മാറിയത് ഓർമ്മപ്പെടുത്താൻ ആവും പല അന്ധവിശ്വാസങ്ങളും മാറ്റിവയ്ക്കാൻ ആളുകൾ തയ്യാറായി. ഒരു ചെറിയ വൈറസിനെ അതിനെ ഭയപ്പെട്ടതും പിന്നീട് ഭയം നിശ്ശേഷം നമ്മുടെയുള്ളിൽ നിന്നും മാറുന്നതും അനുഭവിക്കാൻ സാധിച്ചു.
പുതിയ ആളുകളെ കാണുവാനോ പുതിയ കൂട്ടുകെട്ടുകൾക്ക് തുടക്കമാവാനോ ഈ വർഷം അനുവദിച്ചില്ല എന്നത് സത്യം തന്നെ പക്ഷേ നമ്മുടെ കൂട്ടുകെട്ടുകൾ ബലപ്പെടുത്തുവാനും അവരെ വീണ്ടും ഓർക്കുവാനും കൂടുതൽ സംസാരിക്കുവാനും ഈ വർഷം ഒരു കാരണമായി. നിരോധനാജ്ഞകളുടെയും നിയന്ത്രണങ്ങളുടെയും ഇടയിലും മാനദണ്ഡങ്ങൾ പാലിച്ച് ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും കിട്ടുന്ന അനുഭൂതി വേറെയായിരുന്നു. അടുത്തുള്ളവർ ആയും ദൂരെയുള്ളവർ ആയും അഞ്ചിഞ്ച് മൊബൈലിലൂടെ ഉള്ള സംസാരം ലോകം എത്രത്തോളം മാറി എന്നതിനെ സൂചിപ്പിച്ചു.
ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഇല്ല എന്നു പറയുന്നില്ല ഒരുപക്ഷേ കുടുംബത്തോടൊപ്പം ഇരുന്നത് കൊണ്ടാവാം അതിൻറെ കാഠിന്യം കുറഞ്ഞതുപോലെ. കുറെയേറെ ആഘോഷങ്ങൾ പങ്കെടുക്കാൻ സാധിച്ചില്ല ഇല്ല പക്ഷേ 50 പേർ മാത്രം ആഘോഷങ്ങളിൽ പങ്കെടുക്കുക എന്നത് ഏറെ ഇഷ്ടമായി. കല്യാണങ്ങളിലെ തിക്കുംതിരക്കും ഇനി കാണണ്ട വളരെ അടുത്തബന്ധുക്കൾ അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള സന്തോഷമുള്ള സ്നേഹമുള്ള ആഘോഷങ്ങൾ മാത്രം. സമയമില്ല എന്ന പരാതിയെ പരിഹരിച്ചുകൊണ്ട് സമയം അധികം തന്ന് സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ച 2020. നമ്മളെ തന്നെ ശ്രദ്ധിക്കുവാനും നമ്മൾക്ക് വേണ്ടി സമയം കണ്ടെത്തുവാനും ചുരുക്കിപ്പറഞ്ഞാൽ ഒരു തിരിഞ്ഞുനോട്ടം ഉള്ളിലേക്ക് തന്നെ. മുടങ്ങിക്കിടന്ന നമ്മുടെ ഉള്ളിലെ ചെറിയ ചെറിയ കലകളെ വളർത്തിക്കൊണ്ടുവരാൻ ഈ വർഷത്തിനു സാധിച്ചിട്ടുണ്ട്.
ഒരു വർഷവും മോശമല്ല ചില സാഹചര്യങ്ങൾ മോശമാകുന്നത് ഓരോ പാഠം നമ്മളെ പഠിപ്പിക്കാൻ ആണ് അത് നമ്മൾ തരണം ചെയ്യുന്നത് നമ്മളെ ബോധ്യപ്പെടുത്താനാണ് അങ്ങനെ ഒരു വർഷമായിരുന്നു 2020. അടുത്തവർഷം നിരവധി മാറ്റങ്ങൾ സംഭവിക്കാം എന്നിരുന്നാലും ഈ വർഷത്തിൽ നിന്നും നമ്മൾ പഠിച്ച നല്ല ഗുണങ്ങൾ മാത്രമായിരിക്കും അടുത്ത വർഷം കാണാൻ സാധിക്കുന്നത്. പ്രതീക്ഷയോടെ അടുത്ത വർഷത്തിലേക്ക്...
Comments
Post a Comment