2019ലെ ചില സുഖകരമല്ലാത്ത നിമിഷങ്ങൾ താണ്ടിയാണ് ഞാൻ 2020ൽ എത്തുന്നത് അതുകൊണ്ടുതന്നെ എനിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു വർഷമായിരുന്നു ഇത്. പ്രതീക്ഷ തെറ്റിക്കാതെ തന്നെ എന്നെ അടുത്തറിയുവാനും സന്തോഷിപ്പിക്കാനും ഈ വർഷത്തിന് സാധിച്ചു. തുടക്കത്തിൽ നിരവധി പ്ലാനുകൾ ഉള്ള ഒരു വർഷമായിരുന്നു പിന്നീട് നമ്മൾ ഉദ്ദേശിക്കുന്നത് അല്ല നടക്കുന്നത് എന്ന് തെളിയിച്ചു തന്നു. വീട്ടിൽ വെറുതെ ഇരിപ്പ് ഇത്രയും ബോറടിയാണോ എന്ന് തോന്നിയെങ്കിലും സന്തോഷങ്ങൾക്ക് കുറവില്ലായിരുന്നു. ഏറെ ഗുണകരമായി തോന്നിയത് കുടുംബത്തിനൊപ്പം ഇത്രയും അടുപ്പിച്ച് സമയം ചിലവഴിക്കാൻ സാധിച്ചത് ആണ് ഒരുപക്ഷേ നമ്മൾ മറന്നുപോകുന്ന ചില ഉത്തരവാദിത്തങ്ങൾ നമ്മെ ഓർമിപ്പിക്കാൻ ഈ വർഷത്തിന് സാധിച്ചു. കാലം മാറിയത് ഓർമ്മപ്പെടുത്താൻ ആവും പല അന്ധവിശ്വാസങ്ങളും മാറ്റിവയ്ക്കാൻ ആളുകൾ തയ്യാറായി. ഒരു ചെറിയ വൈറസിനെ അതിനെ ഭയപ്പെട്ടതും പിന്നീട് ഭയം നിശ്ശേഷം നമ്മുടെയുള്ളിൽ നിന്നും മാറുന്നതും അനുഭവിക്കാൻ സാധിച്ചു. പുതിയ ആളുകളെ കാണുവാനോ പുതിയ കൂട്ടുകെട്ടുകൾക്ക് തുടക്കമാവാനോ ഈ വർഷം അനുവദിച്ചില്ല എന്നത് സത്യം തന്നെ പക്ഷേ നമ്മുടെ കൂട്ടുകെട്ടുകൾ ബലപ്പെടുത്ത...
Visualization of random thoughts