ജൂൺ മാസത്തിലെ തണുത്ത കാറ്റും ചൂട് ചായയും മുന്നിലുള്ളപ്പോൾ സാധാരണ ഇങ്ങനെ ഒരു തപ്പൽ ഭാമയ്ക് വരാത്തതാണ് പക്ഷേ രാവിലെ സ്കൂളിൽ നടന്നത് അവളെ വലാതെ അലോസരപ്പെടുത്തി.
പഴയ പുസ്തക കെട്ട് വിൽക്കണമെന്ന് കുറെ ഏറെയായി അമ്മ പറയുന്നു വേണ്ടുന്നത് വല്ലതും ഉണ്ടേ മാറ്റിവെചച്ച് അത് ഒന്ന് തരപ്പെടുത്താൻ ഭാമ തൻറെ പേന താഴെ വെച്ച് പോയി. പഴയ പുസ്തകകെട്ടുകൾ ഓരോന്നായി അഴിച്ചു തരംതിരിച്ച് കെട്ടുകയായിരുന്നു ഭാമ, അപ്പോഴാണ് ഒരു ഡയറി കയ്യിൽ തട്ടിയത്. പണ്ടെന്നോ കത്തിക്കാൻ വെച്ചതിൽ ഇതുമാത്രം സൂക്ഷിച്ചു വെച്ചത് പൂർണ്ണമാകാത്ത എന്തോ ഒന്ന് കുറിച്ചിടാൻ ആകും, തൻറെ പഴയകാല ഓർമ്മയിലേക്ക് ഓരോ വഴിയിലൂടെയും മടങ്ങി.
കോളേജ് വിട്ടാൽ എന്നാൽ നേരെ വീട്ടിലേക്ക് ഓടുന്ന പതിവായിരുന്നു ഭാമയ്ക്ക്. എന്നും ബസ് കയറാൻ താൻ നിൽക്കുന്നിടത്ത് സ്ഥിരമായി ഒരു മുഖത്തെ കണ്ടുതുടങ്ങി, ഭാമയുടെ നിഗമനം തെറ്റിയില്ല മൂന്നാംപക്കം ചെക്കൻ വന്നു ഇഷ്ടമാണെന്ന് പറഞ്ഞു ഇതൊക്കെ കോളേജ് ലൈഫിൽ സ്ഥിരം കാഴ്ചയാണ് എന്ന് ഭാമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൾ മറുപടിയൊന്നും കൊടുത്തില്ല. പക്ഷേ മൂന്നുമാസം കഴിഞ്ഞിട്ടും അവളെ വിട്ടുപോകാൻ ഞാൻ ആ മുഖം കൂട്ടാക്കിയില്ല. ബസ്സിലും എല്ലാ സ്ഥലങ്ങളിലും ഇവനെ കണ്ടു കണ്ടു സഹികെട്ട ഭാമ ഒരു ദിവസം ചോദിച്ചു
"ഹേയ് മിസ്റ്റർ എന്താണ് നിങ്ങളുടെ ഉദ്ദേശം? നിങ്ങൾ എന്തിനാ എന്നെ പിന്തുടരുന്നത്?"
"അത് എനിക്ക് അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ!"
"നിങ്ങളുടെ പേര് പോലും എനിക്കറിയില്ല അപ്പോഴാ ഇഷ്ടം"
"ശരി എൻറെ പേര് പറഞ്ഞാൽ ഇഷ്ടപ്പെടുമോ?"
"നിങ്ങളെന്താ തമാശ പറയുന്നു പറയുന്നോ എടോ താൻ ഒന്ന് വിട്ടു പിടിക്ക് ഈ പഞ്ചാര ഒന്നും ഇവിടെ നടക്കില്ല"
"ഇത് പഞ്ചാര ആയിട്ട് തോന്നിയത് എന്താ എന്നെനിക്കറിയില്ല ആത്മാർത്ഥമായിട്ടാണ് ഭാമ കുട്ടിയോട് ഇഷ്ട്മാണെന്ന് പറഞ്ഞത്"
"എങ്കിൽ കേട്ടോളൂ എനിക്ക് എനിക്ക് ഇഷ്ടമല്ല ഇനി എൻറെ പുറകെ വന്നാൽ ഞാൻ പോലീസിൽ പരാതിപ്പെടും"
ഇത് പറഞ്ഞു ഭാമ റോഡിലൂടെ നടക്കാൻ തുടങ്ങിയിരുന്നു
"പരാതിപെടാൻ എൻറെ പേര് അറിയുമോ മുഹമ്മദ് ഫൈസൽ.. "
തിരിഞ്ഞുനോക്കാതെ ഭാമ നടന്നു ഒരു കണിക വ്യത്യാസത്തിൽ ചീറിപ്പാഞ്ഞു വന്ന് ഒരു ബൈക്ക് അവളെ ഇടിച്ചു അമ്മേ!!!
ഫൈസി ഓടിപ്പോയി താഴെ കുഴിയിൽ വീണ് കിടക്കുന്ന ഭാമയെ പൊക്കിയെടുത്ത ആശുപത്രിയിലാക്കി പിന്നെ അവിടെ സുഹൃത്തുക്കളും വീട്ടുകാരും വന്നപ്പോൾ അവൻ പതിയെ വലിഞ്ഞു തലയ്ക്ക് ഒരു കെട്ടും കൈയ്ക ഒടിവും മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാണ് ഭാമയെ ഫൈസി കാണുന്നത് ഇത്തവണ ഭാമ അവനെ നോക്കിനിൽകുകയയിരുന്നു.
"എടോ താങ്ക്സ്"
"ഇപ്പൊ എങ്ങനെയുണ്ട് "
"ഓ കുഴപ്പം ഇല്ലെടോ കോളജിൽ പോയി തുടങ്ങാമെന്ന് ഡോക്ടർ പറഞ്ഞു.."
"അപോ ഇന്നി എന്നും കാണാം അല്ലേ"
"അങ്ങനെയല്ല! നേരത്തെ പറഞ്ഞതിൽ മാറ്റം ഒന്നുമില്ല.."
ഇത്രയും പറഞ്ഞവൾ പോയി പിറ്റേന്ന് രാവിലെ ബസ് സ്റ്റോപ്പിൽ ഫൈസി കാത്ത്നിൽപുണ്ടയിരുന്നു.
"ഭാമെ...."
കോളജിലെ വഴിയിൽ അഹ് വിളി കേട്ട് ഭാമ നിന്നു
"അതേയ് ഞാൻ.."
"തന്നോട് ഞാൻ പറഞ്ഞതലെ ഫൈസൽ പിന്നെ എന്താ"
"ഹാ പറയാൻ സമ്മതികെടോ"
"ശരി പറയൂ.."
"അതായത് ഇന്നലെ വെറുതെ താങ്ക്സ് പറഞ്ഞ അങ്ങ് പോയിലെ അത് പോര ഒരു ട്രീറ്റ് വേണം."
"ട്രീറ്റ് ഒാ"
"അതേ ട്രീറ്റ് തന്നെ, ഒന്നും ഇല്ലേലും ജീവൻ രക്ഷിച്ചതല്ലേ"
"ആഹ് ശരി വൈകീട്ട് രായണന്റെ കടയിൽ കയറി ചായ കുടിക്കാം"
"ഓറപ്പാണല്ലോ അല്ലേ"
"വൈകിട്ട് അവട്ടടോ"
"താൻ തൽകാലം കോളജിലേക്ക് ചേല് പിന്നെ ഞാൻ ഇവിടെ ബസ് സ്റ്റോപ്പിൽ തന്നെ കാണും നമ്മക്ക് ഇപ്പൊ തന്നെ പോയേക്കാം"
"ഉവ്വ നടന്നത് തന്നെ എനിക്ക് ക്ലാസ്സ് ഉണ്ട് "
അര മണിക്കൂറിനു ശേഷം വീണ്ടും അവർ കണ്ടുമുട്ടി
"എടോ തനിക് അറിയാമായിരുന്നോ Strike വിളിക്കുമെന്ന്"
"ഞാൻ ഇൗ കോളജിലാ പഠിച്ചത് പിന്നെ ഇപ്പോഴത്തെ പാർട്ടി പ്രസിഡന്റ് നമ്മടെ സ്വന്തം ചേക്കനാ"
"ശരി വാ"
"എനിക്ക് നല്ല വിശപ്പുണ്ട്. താൻ രാവിലെ വല്ലോം കഴിച്ചോ ആ കഴിച്ചാലും സാരമില്ല ഇവിടുത്തെ അപ്പം കിടുവാ"
"ഓ എനിക്ക് ഒന്നും വേണ്ട"
"പിന്നെ എന്നാതിന്നാ വന്നെ ഞാൻ കഴിക്കുന്നത് നോക്കിയിരിക്കാനോ? ചേട്ടാ രണ്ട് ചായ രണ്ട് പ്ലേറ്റ് അപ്പവും മട്ടൻ കറിയും"
"എടോ താൻ ഇത്"
"ഹാ മട്ടൻ എല്ലിന് നല്ലതാ, താൻ ഇരുന്ന കഴിച്ചിട്ട് പോയാ മതി"
കഴിക്കുന്നതിന് ഇടയിൽ ഇരുവരും കുറേ സംസാരിച്ചു
"ഇയാൾക്ക് എന്താ ജോലി?"
"ഞാൻ ദേ അഹ് കാണുന്ന കാർ ഷോപ്പിൽ Sales Executive ആയിട്ട് ജോലി ചെയ്യുന്നു."
"വീട് എവിടാ?"
"നിന്റെ കൂട്ടുകാരി സന്ധ്യയുടെ വീടിന് അടുത്തൊരു കട കണ്ടിട്ടുണ്ടോ? അത് എന്റെ വാപ്പച്ചിയുടെയാ അവിടെ തന്നെ വീടും."
കഴിച്ച് കഴിഞ്ഞ് ഫൈസി പോയി ബിൽ അടച്ചു
"അല്ല എന്റെ ട്രീറ്റ് എന്ന് പറഞ്ഞിട്ട്?"
"അത് അവിടെ കിടക്കട്ടെ പിന്നെ ഞാൻ വാങ്ങികോളാം."
തിരികെ ബസ് സ്റ്റോപ്പിൽ പോകുംവഴി ഫൈസി ചോദിച്ചു . "എന്താടോ തനിക്ക് എന്നെ ഒന്ന് ഇഷ്ടപെട്ടാൽ"
"അതോ എന്റെ ജീവിത സാഹചര്യം അങ്ങനെയാണ് പ്രേമിക്കാൻ ഒന്നും പറ്റിയതല്ല!"
അങ്ങനെ പറഞ്ഞ് പോയ ഭാമ കൃത്യം ഒരു വർഷം കഴിഞ്ഞ് അതേ സ്ഥലത്ത് ഫൈസിയെ കാത്ത് നിൽക്കുമായിരുന്നു. പുറകെ നടന്നത് ഒന്നും വെറുതെ ആയില്ല ജീവിത സാഹചര്യത്തിലെ പ്രാരാബ്ധത്തോടൊപ്പം ഫൈസിയും കൂടെ കൂടി. രണ്ടാളും നല്ല കട്ട പ്രേമത്തിൽ.. ഭാമ എന്ന സാധാരണക്കാരിയക്ക് ഫൈസി ഒരു ഭാഗമായിരുന്നു ഇരുവരുടെയും ജീവിതം അങ്ങനെ സ്നേഹവും സന്തോഷവും നിറഞ്ഞതായിരുന്നു. മൂന്നു കൊല്ലം വളരെ പെട്ടെന്ന് പോയി, ഭമയ്ക് പി ജി യ്ക് അഡ്മിഷൻ കിട്ടിയത് തിരുവനന്തപുരത്ത് മാർ ഇവാനിയോസിൽ. തിരുവനന്തപുരവും തൊടുപുഴയും വലിയ ദൂരം ഇല്ലെന്ന് സമാധാനിപ്പിച്ച് ഫൈസി അവളെ യാത്രയാക്കി. ആദ്യമൊക്കെ കരച്ചിലും ബഹളവുമായിരുന്നു എങ്കിലും അതിന്റെ ഇടയ്ക്ക് ആദ്യത്തെ സെമസ്റ്റർ കഴിഞ്ഞപ്പോ അവൾക് ഒരു ആശ്വാസമായി. അപ്പോഴാണ് അപ്രതീക്ഷിതമായി ഫൈസിയുടെ വാപ്പ മരിക്കുന്നത്, കുറേ കടങ്ങൾ ബക്കിവച്ചാണ് വാപ്പ മരിക്കുന്നത്. കട നഷ്ടമായി ആകെ ഉള്ളത് അഹ് ചെറിയ പുരയിടവും കെട്ടിക്കാറായ രണ്ട് പെങ്ങന്മാരും ഫൈസിയുടെ ശമ്പളം കൊണ്ട് കൂട്ടിയാൽ കൂടാത്തത്ത് കൊണ്ട് ഫൈസിയുടെ മാമൻ അവനെ സൗദിയിൽ കൊണ്ട് പോകാൻ തീരുമാനിച്ചു.
വിഷമം അത്രയും ഉള്ളിൽ ഒതുക്കി അവന്റെ ഓരോ വിളിയും മെസേജും കാത്തിരുന്ന് അവളുടെ പി.ജി. കാലം കഴിഞ്ഞു ഒപ്പം തന്നെ വീടിന് അടുത്തുള്ള സ്വകാര്യ സ്ക്കൂളിൽ താൽകാലിക നിയമനത്തിൽ ടീച്ചറായി ഭാമ കയറി. അപ്പോഴേക്കും ഭാമയുടെ വീട്ടിൽ ചില കല്യാണാലോചനകൾ വന്ന് തുടങ്ങിയിരുന്നു. ഫൈസിയുടെ കാര്യം എങ്ങനെ വീട്ടിൽ അവതരിപ്പിക്കും എന്ന് അവൾക് ഒരു നിശ്ചയവും ഇല്ലായിരുന്നു. എന്നും ഫൈസിയെ വിളിച്ചു ഭാമ കരയുമായിരുന്നു. ജാതകം ചേരലും പെണ്ണ് കാണലും തകൃതിയായി നടന്നുകൊണ്ടിരുന്ന സമയത്താണ് ആ വിളി ഭാമയക്ക് വരുന്നത്.
നീയൊന്നു ഉഷാറയിട്ട് ഇരുന്നോ വേണേൽ ബാഗ് കൂടെ പാക്ക് ചെയ്ത് വെച്ചോ.. ഞാൻ ഇൗ 25ന് നാട്ടിൽ വരുന്നുണ്ട് 26ന് നിന്റെ വീട്ടിലോട്ടും.. ഒന്നുങ്കിൽ എല്ലാം കലങ്ങി തെളിയും അലേൽ അന്നേരം എന്റെ കൈ പിടിച്ച് ഇറങ്ങിക്കോണം.
ഒരേ സമയം സന്തോഷവും സങ്കടവും ഭാമയെ പൊതിഞ്ഞു. വീട്ടിൽ നിന്ന് എങ്ങനെ ഇറങ്ങി പോകും? ഇത് വരെ ആരെയും കൊണ്ട് ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല ആറ് വർഷമായി പ്രണയം അത് ആരും അറിഞ്ഞിട്ടും ഇല്ല. ഇൗ ടെൻഷനുകള്ളക്കും അപ്പുറം മൂന്ന് കൊല്ലം കാത്തിരുന്ന തന്റെ ഫൈസിയുടെ വരവ് ആയിരുന്നു അവൾക് പ്രിയം.
ഫൈസി നാളെ വരും കിടന്നിട്ട് ഭമായ്ക് ഉറക്കം വരുന്നില്ല..
"ഞാൻ ചെക് ഇൻ ചെയ്യാൻ പോകുവാ"
"നാട്ടിൽ എത്തിയ ഉടൻ എന്നെ വിളിക്കണം "
"ഇന്നിയൊരു വിളിയും മെസ്സേജും ഒന്നുമില്ല എനിക്ക് നേരിട്ട് കണ്ടാൽ മതി."
"നാളെ സ്കൂളിൽ പോകണോ ഞാൻ? "
"പിന്നെ പോകണം, നീയാ ബസ് സ്റ്റാൻഡിൽ ഒരു ഒമ്പത് മണിയാക്കുമ്പോ വന്നു നൽകണം."
"ഞാൻ വേണേ 8 മണി തൊട്ടു വന്നു നൽകാം എനിക്ക് 10 മണിയ്‌ക് കയറിയാൽ മതി."
"എന്റെ കൊച്ചെ 8 മണി തൊട്ട് വന്നു നിൽകേണ്ട 9 മണിക്ക് അവിടെ വെച്ച് കാണാം. നിന്നെ കണ്ടിട്ടേ ഞാൻ പോകതൊള്ളു എങ്ങോട്ടും.."
"ഉറപ്പാണോ? എന്ന നാളെ വരുമ്പോ ഞാൻ ഒരു സർപ്രൈസ് വെച്ചിട്ടുണ്ട്! "
അപ്പോ നാളെ കാണാമെന്ന് പറഞ്ഞ് ഫോൺ വെയ്കുമ്പോൾ അവനെ കുറിച്ചുള്ള ഓർമകൾ, അവന് വേണ്ടി എഴുതിയ കത്തുകൾ, കവിതകൾ എല്ലാം നിറഞ്ഞൊരു ഡയറി മുറുകെ പിടിച്ചവൾ ഉറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ എന്നതെത്തിലും സുന്ദരിയായി അവൾ ബസ് സ്റ്റോപ്പിലേക്ക് പോയി, അവനെ കാണാൻ ഞാൻ അത്രയേറെ തിടുക്കമുള്ളത് കൊണ്ടാവും കക്ഷി നേരത്തെ തന്നെ ബസ് സ്റ്റാൻഡിൽ അവനെ കാത്തിരിപ്പാണ്.
ഇന്നിയെങ്ങും വിടുന്നില്ല കടമോക്കെ തീർന്നു ഒരു കടയിട്ട് ഇവിടെയങ്ങ് കൂടിയാ പോരെ. എനിക്ക് വയ്യ അവിടെയും ഇവിടെയും ആയിട്ട് കഴിയാൻ. പക്ഷേ വീട്ടിൽ സമ്മതിക്കേണ്ടേ നല്ല മേളം ആയിരിക്കും!! ഇവൻ ഇല്ലാതെ പറ്റ ത്തുമില്ല നോക്കാം സമ്മതിക്കുമോ എന്ന് ഇല്ലെങ്കിൽ അവൻ പറഞ്ഞ വഴി തന്നെ..
സമയം 10 ആയിട്ടും ഫൈസിയെ ഭാമ കണ്ടില്ല. സ്കൂളിൽ നിന്നും വൈകുന്നതിന്റെ വിളി അവൾക് വന്നു തുടങ്ങി.
"ടീച്ചറെ എനിക്ക് ഇന്നു തീരെ വയ്യ ഞാൻ ഇന്ന് വരുന്നില്ല."
ഭാമ കോൾ കട്ട് ചെയ്തു. ഫൈസിയുടെ മെസ്സേജോ കോള്ളോ ഒന്നുമില്ല, അവൾ പയ്യെ ബസ് സ്റ്റാൻഡിന്റെ പുറത്തേയ്ക്ക് ഇറങ്ങി സമയം കുറേ ആയിട്ടും അവനെ കാണാഞ്ഞത്ത് കൊണ്ടവൾ വീട്ടിലേയ്ക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ തലവേദനയാണ് എന്ന് പറഞ്ഞ് അവൾ കിടന്നു. എന്നാലും ഫൈസി എന്താ എന്നെ കാണാൻ വരാഞ്ഞെ നേരെ വീട്ടിലേയ്ക്ക് പോയോ?
"എടോ!"
ഭാമ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ദേ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു ഫൈസി.
"ഉയ്യോ!! എന്നാ പരുപാടിയാ ഇത് ആരേലും കാണില്ലെ ..."
"ആരും കാണില്ല, അമ്മ ദേ അപ്പുറത്തെ വീട്ടിൽ പോകുന്നത് കണ്ടിട്ടാ ഞാൻ വന്നെ.."
"ഞാൻ ഇത്ര നേരം ബസ് സ്റ്റോപ്പിൽ നോക്കി നിൽക്കുകയായിരുന്നു.. അപോ വരാതെ ഇപ്പോ വന്നേകുന്ന് ഞാൻ മിണ്ടില്ല!! "
"ഓ സോറി എടോ വേഗം വീട്ടിൽ ചെല്ലേണ്ടി വന്നു അതാ.. പിന്നെ അഹ് പിണക്കം മാറ്റാൻ അല്ലേ ഞാൻ ഇൗ സഹാസം മൊത്തം കാട്ടിയെ.."
"മതി മതി പോക്കോ വൈകിട്ട് ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് അന്നേരം ആലിന്റെ അവിടെ വന്ന മതി"
"ഓ വേണ്ട നീ വൈകിട്ട് വേണേ വീട്ടിലോട്ട് വാ"
"അമ്പട!! അതിന് നാളെ ഇങ്ങ് വരത്തിലെ അപ്പോ ഒഫീഷ്യൽ ആയിട്ട് കൂടെ വരാം"
"അത് ശരി ഞാൻ ഇന്നലെ ഏതാണ്ട് പറഞ്ഞെന്ന് വെച്ച് നീ വീട്ടുകാരെ വിഷമിപ്പിക്കുവോന്നും ചെയ്യരുത്തട്ടാ"
" ഓഹോ! അങ്ങനെയാണെ ഇപ്പോ വന്നേക്കുന്ന അലോചന ഞാൻ ഓക്കെ പറയട്ടെ "
"ഓ അതിനെന്താ പറഞ്ഞോ എന്നിട്ട് നീ നല്ലോണം ജീവിക്കുന്നത് എനിക്ക് കാണണം."
"മതി നിർത്തിക്കോ അങ്ങനെ ഒന്നും ഞാൻ വിട്ട് പോകാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടാലോ"
"എന്റെ ഭാമകുട്ടി നിന്നെ സ്നേഹിച്ച പോലെ മറ്റാരെയും ഞാൻ ഇതുവരെ സ്നേഹിച്ചിട്ടില്ല എനിക്ക് അങ്ങനെ നിന്നെ ഉപേക്ഷിക്കാൻ പറ്റുവോടി!! പക്ഷേ "
" ഒരു പക്ഷേയുമില്ല"
"ഞാൻ ഞാൻ പറയുന്നത് കേൾക്ക് നീ, എന്ത് ചെയ്താലും വീട്ടുകാരെ ഓർക്കണം കേട്ടോ"
"സമ്മതിക്കാത്തത് കൊണ്ട് അല്ലേ അല്ലേപിന്നെ സമ്മതിക്കുന്നത് വരെ വെയിറ്റ് ചെയ്യാം"
"ഞാൻ പറഞ്ഞത് മറക്കണ്ട നീയെന്നും ഹാപ്പി ആയിരിക്കണം അത്രേയുള്ളൂ"
"മതി മതി ഉപദേശം എന്താ കൊണ്ടുവന്നെ ഗിഫ്റ്റ് ഒന്നുമിലെ?"
" ഗിഫ്റ്റ്... ഉണ്ടല്ലോ ആദ്യം നീ തരാമെന്ന് പറഞ്ഞത് ഇങ്ങ് എടുക്ക്, വേഗം വേണം അമ്മ ഇപ്പൊ വരും"
"ശരി കണ്ണ് അടയ്ക് എന്നാ"
ഫൈസി അവളൊന്നു ചേർത്ത് പിടിച്ച് അവളുടെ കണ്ണിലെയ്ക് നോക്കി
" ഇത് എന്നതാ ഇത് അമ്മ വരും കേട്ടോ"
അവന്റെ ഇരു കണ്ണുകളും നിറഞ്ഞിരുന്നു..
"അയ്യേ! കരയുന്നോ"
അവളുടെ ചോദ്യം മുഴുവിക്കും മുന്നേ അവൻ അ നെറ്റിയിൽ ഒരു ചുംബനം നൽകി
അപ്പോൾ ഭാമയുടെ ഫോൺ ബെൽ അടിച്ചു ഫൈസിയെ തട്ടിമാറ്റി അവൾ ഓടി ചെന്ന് ഫോൺ എടുത്തു
ഭാമയുടെ അമ്മ ഒരു നിലവിളി കേട്ടാണ് ഓടിവന്നത് നോക്കിയപ്പോൾ കാണുന്നത് നിലത്ത് വീണു കിടക്കുന്ന ഭാമയെ..
ഓർമകളിൽ നിന്നും വിട്ട് കണ്ണീർ തുടച്ച് അവൾ ഡയറിയിൽ കുറിച്ചിട്ടു..
രാവിലെ നിന്റെ അനിയത്തി സുഹറ എന്നെ കാണാൻ വന്നിരുന്നു. നീ എനിക്കായി കരുത്തിവെച്ച മാലയും മോതിരവും എനിക്ക് തന്നു. പക്ഷേ ഞാൻ വാങ്ങിയില്ല അത്രയേറെ ബാധ്യതകളും ബുദ്ധിമുട്ടുകളുമുണ്ടായിട്ടും ഇത് മാത്രം അവർ വിൽക്കാതെ വെച്ചിരുന്നതായിരുന്നു. നിന്റെയും എന്റെയും ഓർമ്മക്കായി അത് അവിടെ തന്നെ ഇരിക്കട്ടെ. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു നീ തന്നെയായിരുന്നു എന്നെ കാണാൻ വന്നത് എന്ന് .
അവൾ സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ച കൊണ്ടിരുന്നു കാരണം അതായിരുന്നു അവൾ അവന് അവസാനമായി കൊടുത്ത വാക്ക്. അത് അവളോട് പറയാൻ മാത്രമാണ് ജീവൻ വെടിഞ്ഞിട്ടും അവൻ വന്നത്. ഭാമ ഡയറി മടക്കി മാറ്റിവെച്ചു കൂടെ ചില പത്ര പേപ്പറുകളും ....
' സൗദിയിൽ നിന്നും കേരളത്തിലേയ്ക്ക് വന്ന ഇത്തിഹാദ് എയർവേസ് തകർന്ന് 96 മരണം '
Comments
Post a Comment