ജൂൺ മാസത്തിലെ തണുത്ത കാറ്റും ചൂട് ചായയും മുന്നിലുള്ളപ്പോൾ സാധാരണ ഇങ്ങനെ ഒരു തപ്പൽ ഭാമയ്ക് വരാത്തതാണ് പക്ഷേ രാവിലെ സ്കൂളിൽ നടന്നത് അവളെ വലാതെ അലോസരപ്പെടുത്തി. പഴയ പുസ്തക കെട്ട് വിൽക്കണമെന്ന് കുറെ ഏറെയായി അമ്മ പറയുന്നു വേണ്ടുന്നത് വല്ലതും ഉണ്ടേ മാറ്റിവെചച്ച് അത് ഒന്ന് തരപ്പെടുത്താൻ ഭാമ തൻറെ പേന താഴെ വെച്ച് പോയി. പഴയ പുസ്തകകെട്ടുകൾ ഓരോന്നായി അഴിച്ചു തരംതിരിച്ച് കെട്ടുകയായിരുന്നു ഭാമ, അപ്പോഴാണ് ഒരു ഡയറി കയ്യിൽ തട്ടിയത്. പണ്ടെന്നോ കത്തിക്കാൻ വെച്ചതിൽ ഇതുമാത്രം സൂക്ഷിച്ചു വെച്ചത് പൂർണ്ണമാകാത്ത എന്തോ ഒന്ന് കുറിച്ചിടാൻ ആകും, തൻറെ പഴയകാല ഓർമ്മയിലേക്ക് ഓരോ വഴിയിലൂടെയും മടങ്ങി. കോളേജ് വിട്ടാൽ എന്നാൽ നേരെ വീട്ടിലേക്ക് ഓടുന്ന പതിവായിരുന്നു ഭാമയ്ക്ക്. എന്നും ബസ് കയറാൻ താൻ നിൽക്കുന്നിടത്ത് സ്ഥിരമായി ഒരു മുഖത്തെ കണ്ടുതുടങ്ങി, ഭാമയുടെ നിഗമനം തെറ്റിയില്ല മൂന്നാംപക്കം ചെക്കൻ വന്നു ഇഷ്ടമാണെന്ന് പറഞ്ഞു ഇതൊക്കെ കോളേജ് ലൈഫിൽ സ്ഥിരം കാഴ്ചയാണ് എന്ന് ഭാമയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവൾ മറുപടിയൊന്നും കൊടുത്തില്ല. പക്ഷേ മൂന്നുമാസം കഴിഞ്ഞിട്ടും അവളെ വിട്ടുപോകാൻ ഞാൻ ആ മുഖം കൂട്ടാക്...
Visualization of random thoughts