Skip to main content

Posts

Showing posts from December, 2019

പ്രിയപ്പെട്ട 2019..

അതിവേഗം കടന്ന് പോയൊരു വർഷമാണ് നീ.. കുറെയേറെ നല്ല അനുഭവങ്ങൾ തന്നു സൗഹൃദങ്ങൾ തന്നു ജീവിതത്തിൽ ആദ്യമായി പലതും എക്സ്പീരിയൻസ് ചെയ്യാൻ പറ്റി, പല പാഠങ്ങൾ പഠിപ്പിച്ചു, വിജയവും പരാജയവും തന്നു, ആരെയൊക്കെ വിശ്വസിക്കണം എന്ന് പഠിപ്പിച്ചു. ഇതിലൊക്കെ ഉപരി നല്ല നല്ല പണികൾ തന്നു... മൊത്തതിൽ നീയൊരു പാഠ പുസ്തകമായിരുന്നു.  2019 തീരുമ്പോൾ ഞാൻ പഠിച്ച ഒന്നാം പാഠം കൂടെ നിന്ന് പണി തരുന്നവർ ഇന്നുമുണ്ട് ഹാർപ്പിക്കിലെ 99.99% ന്റെ ബാക്കിയായി. അസൂയയും കുശുമ്പും ഈ നൂറ്റാണ്ടില്ലോ !! എന്ന എന്റെ സംശയം മാറ്റി തന്നു പരിപൂർണമായി... നിങ്ങളുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച ചിരിച്ച കാണിക്കുന്നവരെ ഒന്ന് സൂക്ഷിച്ചോ പുറം കാൽ വെച്ചോരു തൊഴി ഉറപ്പാ [ കൂടെ നിന്ന് അവിഹിതം വരെ പറഞ്ഞുണ്ടാക്കിയ ചരിത്രമുണ്ട് ] അങ്ങനെ 2019 എനിക്ക് അടിപൊളിയാക്കി തന്ന എല്ലാർക്കും നന്ദി : കൂടെ നിന്നവർക്കും കൂടെ നിന്ന് പണി തന്നവർക്കും.